റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​വും ആ​ദ​രി​ക്ക​ലും
Monday, January 25, 2021 11:54 PM IST
അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ലോ​ങ്ങ​ര ലി​ബ​ർ​ട്ടി ക്ല​ബ്ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി കെ.​ദി​ലീ​പി​നെ​യും കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ 2021 വ​ർ​ഷ​ത്തെ ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ് ജേ​താ​വും,
ലി​ബ​ർ​ട്ടി ബാ​ല​വേ​ദി അം​ഗ​മാ​യ സി.​ടി.​സ​ന ഷി​റി​നെ​യും റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 26ന് ​വൈ​കി​ട്ടു 4.30നു ​വാ​യ​ന​ശാ​ല ആ​ദ​രി​ക്കു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ല എ​ക്സി​ക്യു​ട്ടീ​വ് കെ.​ടി.​അ​ലി അ​സ്ക​ർ, നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ർ എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ ജീ​വ​നം സൊ​ല്യൂ​ഷ​ൻ ഗ്രീ​ൻ പ്രോ​ട്ടോ​കാ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ ഷാ​ജി നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പ​ത്ത​ത്ത് ജാ​ഫ​ർ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രേ​മ​ല​ത,
കൗ​ണ്‍​സി​ല​ർ സീ​ന​ത്ത്, കു​ടും​ബ​ശ്രീ കോ​ർ​ഡി​നേ​റ്റ​ർ സു​ബൈ​ർ, മു​ൻ കൗ​ണ്‍​സി​ല​ർ മൊ​യ്തീ​ൻ കു​ട്ടി, ജീ​വ​നം ഗ്രീ​ൻ​പ്രോ​ട്ടോ​കോ​ൾ വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​സ്ക​ർ ക​രി​ന്പ​ന​ക്ക​ൽ. ഹ​രി​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.