വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു
Monday, January 25, 2021 11:54 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു. പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ടു​ത്ത വ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്ന​ത്. 13 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ന​ട​പ്പാ​ക്കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ടി.​കെ.​ഉ​മ്മ​ർ, ഷീ​ന ജി​ൽ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മ​ഞ്ജു കെ. ​നാ​യ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​അ​യ്യ​പ്പ​ൻ, അ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഐ.​ടി.​സാ​ജി​ത, മാ​നു​വ​ൽ​കു​ട്ടി, കെ.​കെ.​ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.