ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 25, 2021 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ലാ​പ​റ​ന്പ് അ​സീ​സി ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്വ​പ്ന​മാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം സാ​ക്ഷാ​ത്ക​രി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​നോ​സ്, ലി​ല്ലി​ക്കു​ട്ടി, മു​ൻ മെ​ന്പ​ർ ജോ​യി, ര​ക്ഷി​താ​ക്ക​ളാ​യ മു​ജീ​ബ്, കൗ​ല​ത്ത്, സ​ഫി​യ, എ​ൻ​ജി​നീ​യ​ർ കെ.​എ.​മു​ഹ​മ്മ​ദ് സ​ലീം, വി​ദ്യാ​ല​യ മേ​ധാ​വി​ക​ളാ​യ സി​സ്റ്റ​ർ ജോ​സ്ന, സി​സ്റ്റ​ർ ലി​നി, ലോ​ഹി മാ​പ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
എം​എ​ൽ​എ​യു​ടെ​പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 3.50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ്. ഭ​ര​ണ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യി അ​നു​മ​ദി വാ​ങ്ങി ഷെ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.