ക​ർ​ഷ​കസ​മ​രം പ​ത്തു ദി​വ​സം പി​ന്നി​ട്ടു: സ​മ​ര​ത്തി​ന്‍റെ രൂ​പം മാ​റ്റാ​ൻ നീ​ക്കം
Tuesday, February 23, 2021 12:40 AM IST
ക​രു​വാ​ര​കു​ണ്ട്: സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് പ​രി​സ്ഥി​തി ലോ​ല​ മേ​ഖ​ല​യാ​ക്കി​യു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ക​രു​വാ​ര​ക്കു​ണ്ടി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം പ​ത്ത് ദി​ന​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖം തി​രി​ക്കു​ന്ന​തി​നോ​ട്.​സ​മ​ര​ത്തി​ന്‍റെ രൂ​പം മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.​ വി​വി​ധ സം​ഘ​ട​ന​ക​ളും ഐ​ക്യ​ദാ​ർ​ഢൃ​വു​മാ​യി എ​ത്തു​ന്നു​ണ്ട്.
പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ എ​ട്ട് വി​ല്ലേ​ജു​ക​ളെ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വാ​ദം. ഇ​തേ​തു​ട​ർ​ന്നാ​ണ് കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ർ​ഷ​ക​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നയാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കി​ല്ലെന്ന് സം​സ്ഥാ​ന വ​നം വ​കു​പ്പ് മ​ന്ത്രി രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ൽ മാ​ത്ര​മേ സ​മ​രം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​ക്കാ​ർ. സ​മ​രം പ​ത്ത് നാ​ൾ പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തേ തു​ട​ർ​ന്ന് സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച പാ​ല​ക്കാ​ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​ഷാ​ജി പ​റ​ഞ്ഞു.
വി​വി​ധ സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ​മ​ര​പ​ന്ത​ലി​ൽ എ​ത്തു​ന്നു​ണ്ട്.