എ​ച്ച്എ​സ്എ​സ്ടി​എ സ​മ​ഗ്ര​സം​ഭാ​വ​നാ പു​ര​സ്കാ​രം അ​നി​താ​ ഏ​ബ്ര​ഹാ​മി​ന്
Tuesday, February 23, 2021 12:42 AM IST
നി​ല​ന്പൂ​ർ: ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ജി​ല്ലാ​ത​ല ജ​യ​രാ​ജ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക പു​ര​സ്കാ​രം നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നി​ത ഏ​ബ്ര​ഹാ​മി​ന് ല​ഭി​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഉ​യ​ർ​ച്ച​യ്ക്കും വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക ക്ഷേ​മ​ത്തി​നു​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. മാ​ന​വേ​ദ​ൻ സ്കൂ​ളി​ൽ ത​ന്നെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ച അ​നി​താ അ​ബ്ര​ഹാം ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഇ​തേ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.
വി​ജ​യ​ശ​ത​മാ​ന​ത്തി​ലും ഉ​ന്ന​ത വി​ജ​യി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ജി​ല്ല​യി​ലെ മു​ൻ​നി​ര ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മാ​യ മാ​ന​വേ​ദ​ൻ സ്കൂ​ളി​നെ ന​യി​ച്ച അ​നി​ത ഏ​ബ്ര​ഹാം ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ക​യാ​ണ്. നി​ല​ന്പൂ​ർ സ്വ​ദേ​ശി​നി​യാ​ണ്. കെ.എം. മാ​ത്യു ഭ​ർ​ത്താ​വും എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ഷ്ലി​ൻ ആ​ൻ മാ​ത്യു, അ​ബി​ൻ ആ​ൻ മാ​ത്യു എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്. പു​ര​സ്കാ​രം ഫെ​ബ്രു​വ​രി 27ന് ​പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ വ​ച്ച് സ​മ്മാ​നി​ക്കും.