നി​ല​ന്പൂ​ർ-​മൈ​സൂ​രു റെ​യി​ൽ​വേ ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ രാ​ഹു​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി
Wednesday, February 24, 2021 12:56 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-​മൈ​സൂ​രി റെ​യി​ൽ​വേ ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി എംപിയുമാ​യി ച​ർ​ച്ച ന​ട​ത്തി. ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ബി​ജു നൈ​നാ​ൻ, ജോ​ഷ്വാ കോ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ട​ത്. റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു.

നി​ല​ന്പൂ​ർ-​കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​ഴി നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക് നീ​ട്ടു​ക, അ​നു​മ​തി ല​ഭി​ച്ച കോ​ട്ട​യം-​നി​ല​ന്പൂ​ർ-​കോ​ട്ട​യം എ​ക്സ്പ്ര​സ് സ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്കു​ക, കോ​വി​ഡി​ന് മു​ൻ​പ് നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ഓ​ടി​യി​രു​ന്ന പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ പു​ന​സ്ഥാ​പി​ക്കു​ക, രാ​വി​ലെ കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് യാ​ത്രാ സൗ​ക​ര്യം അ​നു​വ​ദി​ക്കു​ക, നി​ല​ന്പൂ​ർ, വാ​ണി​യ​ന്പ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ പ്ളാ​റ്റ്ഫോ​റം മേ​ൽ​ക്കൂ​ര​ക​ൾ നി​ർ​മി​ക്കു​ക, അ​നു​മ​തി​യാ​യ നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ലെ ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ വൈ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, നി​ല​ന്പൂ​ർ-​വ​യ​നാ​ട്-​ന​ഞ്ച​ൻ​കോ​ട്-​മൈ​സൂ​രു റെ​യി​ൽ​വേ പാ​ത​യു​ടെ വി​ശ​ദ​പ​ഠ​ന റി​പ്പോ​ർ​ട്ട് പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും നി​ർ​മ്മാ​ണം തു​ട​ങ്ങു​വാ​നും ഇ​ട​പെ​ട​ൽ ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച​ത്.

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, ഡി​സി​സി സെ​ക്ര​ട്ട​റി അ​ജീ​ഷ് എ​ടാ​ല​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.