വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു
Wednesday, February 24, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ഡി​പി​സി അം​ഗീ​കാ​രം ല​ഭി​ച്ചു. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.ഏ​ഴ് കോ​ടി ഇ​രു​പ​ത്തി​അ​ഞ്ച് ല​ക്ഷം പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
സേ​വ​ന മേ​ഖ​ല​ക്കും ഉ​ത്പാ​ദ​ന മേ​ഖ​ല​ക്കും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി കൊ​ണ്ടാ​ണ് പ​ദ്ധ​തി രൂ​പീ​ക​ര​ണം ന​ട​ത്തി​യ​ത്.