ബ​ജ​റ്റ് അ​വ​ലോ​ക​ന യോ​ഗം: ഇടത് അംഗങ്ങൾ ബ​ഹി​ഷ്ക​രി​ച്ചു
Wednesday, February 24, 2021 12:56 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബ​ജ​റ്റ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ നി​ന്നും ഇടത് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. മു​ൻ​കാ​ല ബ​ജ​റ്റി​ന്‍റെ പ​ക​ർ​പ്പാ​ണ് ഇ​ത്ത​വ​ണ​യും അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന യാ​തൊ​ന്നും ഉ​ൾ​കൊ​ള്ളി​ച്ചി​ട്ടി​ല്ലെ​ന്നും സി​പി​എം അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ടൗ​ണി​ലെ ഷോ​പ്പി​ങ് കോം​പ്ലക്സി​ന്‍റെ ക​ട​ബാ​ധ്യ​ത​യി​ലേ​ക്ക് 2021-22 കാ​ല​ത്ത് അ​ട​ക്കേ​ണ്ട തു​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​ത് എ​ങ്ങി​നെ അ​ട​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ അം​ഗം പി.​മോ​ഹ​ന​ൻ പ​റ​ഞ്ഞു.
ഓ​രോ വ​ർ​ഷ​വും ഒ​രു കോ​ടി ഇ​രു​പ​ത് ല​ക്ഷം രൂ​പ​യി​ല​ധി​കം പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നാ​ണ് അ​ട​ക്കു​ന്ന​ത്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ൻ സാ​ധ്യ​മാ​കി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത് പൊ​ള്ള ബ​ജ​റ്റാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.
സി​പി​എം അം​ഗ​ങ്ങ​ളാ​യ പി.​മോ​ഹ​ന​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട്, എം. ​വി​ല്യം​സ്, കെ.​പി.​ജ​ബ്ബാ​ർ, അ​ജി സു​നി​ൽ, റ​സി​യ തൊ​ണ്ടി​യി​ൽ, സ​ന​ൽ പാ​ർ​ലി എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി​യ​ത്.