പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടി ജി​ല്ലാ കോ​ട​തി കാ​ര്യാ​ല​യം
Thursday, February 25, 2021 12:48 AM IST
മ​ഞ്ചേ​രി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ വീ​ർ​പ്പു​മു​ട്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് മ​ഞ്ചേ​രി എം​എ​സി​ടി കോ​ട​തി കാ​ര്യാ​ല​യം.​ മ​ഞ്ചേ​രി ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ട്ടോ​ർ ആ​ക്സി​ഡ​ണ്ട് ക്ലൈം ​ട്രി​ബ്യൂ​ണ്‍​ കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. മൂ​ന്ന​ര പ​തി​റ്റാ​ണ്ടു കാ​ല​ത്തെ കേ​സ് കെ​ട്ടു​ക​ൾ അ​ടു​ക്കി വെ​ച്ച് ഇ​തി​നു ന​ടു​വി​ൽ പ​ന്ത്ര​ണ്ട് ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു. സൂ​പ്ര​ണ്ട്, ഫെ​യ​ർ കോ​പ്പി സൂ​പ്ര​ണ്ട്, അ​ഞ്ച് ക്ല​ർ​ക്കു​മാ​ർ, മൂ​ന്ന് ടൈ​പ്പി​സ്റ്റു​ക​ൾ, ര​ണ്ട് പ്യൂ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു ഡ​സ​ൻ ജീ​വ​ന​ക്കാ​ർ ഫ​യ​ൽ​ക്കൂ​ന്പാ​ര​ത്തി​ന് ന​ടു​വി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്.​ര​ണ്ടു റെ​ക്കോ​ർ​ഡ് റൂ​മു​ക​ൾ കൂ​ടി​യു​ണ്ടെ​ങ്കി​ലും കേ​സു​ക​ളു​ടെ ആ​ധി​ക്യം മൂ​ലം ഫ​യ​ലു​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞ​തി​നാ​ലാ​ണ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്ന​ത്.
നി​ല​വി​ൽ മൂ​വ്വാ​യി​ര​ത്തോ​ളം കേ​സു​ക​ൾ തീ​ർ​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​ഫ​യ​ലു​ക​ൾ​ക്ക് പു​റ​മെ തീ​ർ​പ്പാ​യ കേ​സു​ക​ളി​ലെ ല​ക്ഷ​ത്തി​ൽ പ​രം ഫ​യ​ലു​ക​ൾ കെ​ട്ടു​ക​ളാ​ക്കി അ​ടു​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണ്.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് തീ​ർ​പ്പാ​യ കേ​സു​ക​ൾ അ​പ്പീ​ൽ പോ​യി​ട്ടി​ല്ലെ​ങ്കി​ൽ 12 വ​ർ​ഷ​ത്തി​ന് ശേ​ഷം ജ​ഡ്ജ്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന ഫ​യ​ലു​ക​ൾ മാ​റ്റി വെ​ച്ച് മ​റ്റു​ള്ള​വ ന​ശി​പ്പി​ക്കാ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള​ത് ര​ണ്ട് എം​എ​സി​ടി കോ​ട​തി മാ​ത്ര​മാ​ണ്.​ ജി​ല്ല​യി​ൽ നി​ന്നു​ള്ള എ​ല്ലാ വാ​ഹ​ന അ​പ​ക​ട കേ​സു​ക​ളും ഇ​വി​ടെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
കേ​സു​ക​ളു​ടെ ആ​ധി​ക്യം പ​രി​ഗ​ണി​ച്ച് ജി​ല്ല​ക്ക് ഒ​രു എം​എ​സി ടി ​കോ​ട​തി കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പൊ​തുആ​വ​ശ്യം. മ​ഞ്ചേ​രി ജി​ല്ലാ കോ​ട​തി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മ്മാ​ണം ന​ട​ന്നു വ​രു​ന്ന ബ​ഹു​നി​ല​ക്കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ക​ഴി​യു​ന്ന​തു വ​രെ ഈ ​ഇ​രു​ട്ടു​മു​റി​യി​ൽ ജോ​ലി ചെ​യ്യാ​നാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ നി​യോ​ഗം.