ചി​കി​ത്സാ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി
Thursday, February 25, 2021 12:48 AM IST
ക​രു​വാ​ര​ക്കു​ണ്ട് : കി​ഴ​ക്കേ​ത​ല സിം​ഫ​ണി സം​ഗീ​ത കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വോ​ര​ങ്ങ​ളി​ൽ പാ​ട്ടു പാ​ടി സ​മാ​ഹ​രി​ച്ച 6.75 ല​ക്ഷം രൂ​പ കൈ​മാ​റി.​ക​ൽ​ക്കു​ണ്ടി​ലെ വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ ഷി​നുവി​നാ​ണ് കൂ​ട്ടാ​യ്മ സ​മാ​ഹി​ച്ച തു​ക കൈ​മാ​റി​യ​ത്.​സിം​ഫ​ണി സം​ഗീ​ത കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​രു മാ​സം കൊ​ണ്ടാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.​സിം​ഫ​ണി​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.
ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​നു ചി​കി​ത്സാ ഫ​ണ്ട് കൈ​മാ​റ്റം ഫി​റോ​സ് കു​ന്നും​പ​റ​ന്പി​ൽ സ​ഹാ​യ സ​മി​തി​ക്ക് കൈ​മാ​റി.