കി​ളി​മഞ്ച​ാരോ കീ​ഴ​ട​ക്കി എ​രു​മ​മു​ണ്ട സ്വ​ദേ​ശി സ​ഫ്വാ​ൻ
Thursday, February 25, 2021 12:48 AM IST
നി​ല​ന്പൂ​ർ: കി​ളി​മ​ഞ്ചാ​രോ കീ​ഴ​ട​ക്കി നി​ല​ന്പൂ​ർ എ​രു​മ​മു​ണ്ട സ്വ​ദേ​ശി സഫ്വാ​ൻ. ലോ​ക​ത്തി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​ർ​വ​ത​ങ്ങ​ളി​ൽ ഒ​ന്നും ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യു​മാ​യ കി​ളി​മ​ഞ്ചാ​രോ​യാ​ണ് 28 കാ​ര​നാ​യ എ​രു​മ​മു​ണ്ട അ​ന്നാ​രതൊ​ടി​ക മു​സ​ബ-​അ​ഫ്സ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ഫ്വാ​ൻ കീ​ഴ​ട​ക്കി​യ​ത്.
സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 5895 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള കൊ​ടു​മു​ടി കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ടാ​ൻ​സാ​നി​യാ​യി​ലാ​ണു​ള്ള​ത്. 2017-ൽ ​എ​ബി​സി ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ ടാ​ൻ​സാ​നി​യാ​യി​ൽ ജോ​ലി​ക്ക് വേ​ണ്ടി എ​ത്തി​യ സഫ്വാ​ന്‍റെ മ​ന​സി​ലെ പ്ര​ധാ​ന ആ​ഗ്ര​ഹ​മാ​യി​രു​ന്നു കി​ളി​മ​ഞ്ചാ​രോ​യു​ടെ നെറു​ക​യി​ൽ എ​ത്തു​ക എ​ന്ന​ത്. ഡി​സം​ബ​ർ 27-ന് ​സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​യി. സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ൽ​ബി​ൻ ബി​നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്ന ഒ​രു പ​ര​സ്യം അ​യ​ച്ചു കൊ​ടു​ത്ത​തോ​ടെ​യാ​ണ് മ​ന​സി​ലേ​ക്ക് കി​ളി​മാ​ഞ്ച​രോ വീ​ണ്ടും ക​യ​റി വ​ന്ന​ത്. പി​ന്നീ​ടു​ള്ള ഒ​രു മാ​സം പോ​കാ​ൻ വേ​ണ്ട ധാ​രാ​ളം മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി.
ഗ്രൂ​പ്പി​ൽ ആ​റു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. മു​ക​ളി​ലേ​ക്ക് പോ​കാ​ൻ മൊ​ത്തം ആ​റു വ​ഴി​ക​ൾ ഉ​ണ്ട്. നാ​ലു ദി​വ​സ​ത്തെ യാ​ത്ര കൊ​ണ്ടാ​ണ് പ്ര​തി​സ​ന്ധി​ക​ളെ എ​ല്ലാം മ​റി​ക​ട​ന്ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ക​ടു​ത്ത മ​ഞ്ഞു​വീ​ഴ്ച്ച​ക്കി​ട​യി​ലൂ​ടെ 17 ഡി​ഗ്രി ത​ണു​പ്പി​ലാ​ണ് ഈ ​സാ​ഹ​സി​ക ഉ​ദ്യ​മ​ത്തി​ൽ വി​ജ​യം ക​ണ്ട​ത്. 27-ന് 11.30 ​ന് കി​ളി​മ​ഞ്ചാ​രോ കീ​ഴ​ട​ക്കി ദേ​ശീ​യ​പ​താ​ക നെ​ഞ്ചോ​ടു ചേ​ർ​ത്തു പി​ടി​ച്ചു. നാ​ട്ടി​ലെ​ത്തി​യ സ​ഫ്വാ​ന് ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് എ​രു​മ​മു​ണ്ട​ക്കാ​ർ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ഭാ​ര്യ: ഷാ​ഹാ ജു​മാ​ന. സ​ഹോ​ദ​രി​മാ​ർ സ​ഫ്ന, റു​മൈ​സ.