നാ​നോ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, February 26, 2021 12:14 AM IST
അ​ങ്ങാ​ടി​പ്പു​റം: സ​പ്ലൈ​കോ​യു​ടെ പി​പ്പി​ൾ​സ് ബ​സാ​റു​ക​ളി​ൽ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം പീ​പ്പി​ൾ​സ് ബ​സാ​റി​ൽ ’കു​ടും​ബ​ശ്രീ നാ​നോ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ങ്ങാ​ടി​പ്പു​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ഈ​ദ ടീ​ച്ച​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ലി​ന് ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​കൊ​ണ്ട് ഉ​ത്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷ​ഹ​ർ​ബാ​നു, സ​പ്ലൈ​കോ താ​ലൂ​ക്ക് ഡി​പ്പോ മാ​നേ​ജ​ർ ശി​വ​ദാ​സ് പി​ലാ​പ്പ​റ​ന്പി​ൽ, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ർ അ​ഭി​ജി​ത്ത് കൃ​ഷ്ണ, ഒൗ​ട്ട്ലെ​റ്റ് മാ​നേ​ജ​ർ കെ.​നി​സാ​ർ, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​ശ്രീ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.