റോഡ് പ്രവൃത്തി ഉദ്ഘാടനം
Saturday, February 27, 2021 12:22 AM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന കൊന്നമണ്ണ-പടിഞ്ഞാറ്റിയംപാടം കോളനി റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം നിലന്പൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പുഷ്പവല്ലി നിർവഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 58.5 ലക്ഷം ചിലവിലാണ് റോഡ് നിർമിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വൽസമ്മ സബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. സുരേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബിന്ദു സത്യൻ, ടി.പി.റീന, പഞ്ചായത്തംഗം പി.വി. പുരുഷോത്തമൻ, ജോയിന്‍റ് ബിഡിഒ ജയരാജ്, കോഴിക്കോടൻ ഷൗക്കത്ത്, വേലു, മിനി അനിൽകുമാർ, തൊഴിലുറപ്പ് ഉദ്യേഗസ്ഥരായ അർജുൻ, ബിജു എന്നിവർ സംസാരിച്ചു.