ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ ​ പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, February 27, 2021 11:51 PM IST
മ​ഞ്ചേ​രി: വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ ​പി​ടി​ച്ച​ത് ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​ഞ്ചേ​രി പ​യ്യ​നാ​ട് പി​ലാ​ക്ക​ല്‍ കു​ന്നു​മ്മ​ല്‍ ഷു​ഹൈ​ബി​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ആ​റു മ​ണി​ക്കാ​ണ് സം​ഭ​വം.

പാ​ച​ക​ത്തി​നാ​യി സ്റ്റൗ​വി​ല്‍ തീ ​പി​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച​ത്. ഉ​ട​ന്‍ മ​ഞ്ചേ​രി അ​ഗ്നി ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​കു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സിന്‍റെ കൃത്യമായ ഇട‌പെട‌ൽമൂലം വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി.