ജി​ല്ല​യി​ല്‍ 388 പേ​ര്‍​ക്ക് കോവിഡ്; 368 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Saturday, February 27, 2021 11:52 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇന്നലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കു​ൾ​പ്പ​ടെ 388 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ല്‍ 365 പേ​ര്‍​ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും 10 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. വി​ദേ​ശ​ത്ത് നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ ഒ​മ്പ​ത് പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും ഇ​ന്നലെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 368 പേ​രാ​ണ് ഇ​ന്നലെ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,14,018 ആ​യി. 20,656 പേ​രാ​ണ് ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 2,812 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ല്‍ 188 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ 64 പേ​രും 57 പേ​ര്‍ കോ​വി​ഡ് സെ​ക്ക​ന്‍​ഡ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ല്‍ 569 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.