ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി
Monday, March 1, 2021 12:09 AM IST
ക​രു​വാ​ര​കു​ണ്ട്: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ പൊ​തു​നി​ര​ത്തി​ലും തോ​ട്ടി​ലും സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ.​ക​രു​വാ​ര​കു​ണ്ട് പു​ത്ത​ന​ഴി​ ഭാ​ഗ​ത്താ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തി​യ​ത്.
ര​ണ്ടു​ലോ​ഡി​ല​ധി​കം വ​രു​ന്ന സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​മാ​ണ് പ്ര​ദേ​ശ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ള്ളി​യി​ട്ടു​ള്ള​ത്.
ഞാ​യ​റാ​ഴ്ച്ച പു​ല​ർ​കാ​ല സ​വാ​രി​ക്ക് പു​റ​പ്പെ​ട്ട​വ​രാ​ണ് റോ​ഡി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഡി​ന് സ​മീ​പം തോ​ട്ടി​ലും മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്. മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേഷ​ണം ന​ട​ത്തി​വ​രു​ന്നു.