വാ​ഹ​ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കും
Monday, March 1, 2021 12:09 AM IST
മ​ല​പ്പു​റം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ മോ​ട്ടോ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലു​ട​മ​ക​ളും നാ​ളെ ന​ട​ത്തു​ന്ന സം​യു​ക്ത പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ, ബ​സ്, ലോ​റി ഉ​ട​മ​സ്ഥ സം​ഘം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ക​ട​ന​വും വാ​ഹ​ന അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്താ​നും പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ വി.​എ.​കെ.​ത​ങ്ങ​ൾ (എ​സ്ടി​യു) ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പി.​ഫി​റോ​സ് (ഐ​എ​ൻ​ടി​യു​സി) അ​ധ്യ​ക്ഷ​ത വഹിച്ചു. വി.​പി.​അ​നി​ൽ (സി​ഐ​ടി​യു), എ​ൻ.​അ​റ​മു​ഖ​ൻ (സി​ഐ​ടി​യു), കു​രു​ണി​യ​ൻ ന​ജീ​ബ് (എ​ഐ​ടി​യു​സി), കെ.​ബാ​ല​ൻ (ഐ​എ​ൻ​ടി​യു​സി), എം.​സി.​കു​ഞ്ഞി​പ്പ (ബ​സ് ഓ​പ​റേ​റ്റീ​വ് അ​സോ.), പി.​അ​ബ്ദു (എ​ച്ച്എം​എ​സ്), അ​ക്ബ​ർ മീ​നാ​യി (കെ​ടി​യു​സി), കെ.​എം.​മു​ഹ​മ്മ​ദാ​ലി (യു​ടി​യു​സി), സി.​എ​ച്ച്.​അ​ഷ​റ​ഫ് (ലോ​റി ഓ​ണേ​ഴ്സ്), അ​ടു​വ​ണ്ണി മു​ഹ​മ്മ​ദ് (എ​സ്ടി​യു), ഷാ​ഹു​ൽ മ​ഞ്ചേ​രി (എ​സ്ടി​യു), ഗോ​വി​ന്ദ​ൻ​കു​ട്ടി (സി​ഐ​ടി​യു), കെ.​മ​ൻ​സൂ​ർ (സി​ഐ​ടി​യു) എ​ന്നി​വ​ർ പ്രസംഗിച്ചു.