കെ​സി​വൈ​എം നി​ല​ന്പൂ​ർ മേ​ഖ​ല പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം
Monday, March 1, 2021 11:45 PM IST
നി​ല​ന്പൂ​ർ: കേ​ര​ള കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ( കെ​സി​വൈ​എം) നി​ല​ന്പൂ​ർ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രാ​ലി​യ അ​ന്ന അ​ല​ക്സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​വൈ​എം നി​ല​ന്പൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മെ​റി​ൻ ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​യ്ക്ക​തോ​ട്ട​ത്തി​ൽ, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​സ​നോ​ജ് ചി​റ്റ​റ​യ്ക്ക​ൽ, ഇ​ടി​വ​ണ്ണ സെ​ന്‍റ്് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ, ഇ​ടി​വ​ണ്ണ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഭി, നി​ല​ന്പൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 ന് ​മൂ​ലേ​പ്പാ​ടം യൂ​ണി​റ്റി​ൽ നി​ന്നാ​രം​ഭി​ച്ച നീ​തി​മാ​നോ​ടൊ​പ്പം ക്രൂ​ശി​ത​നി​ലേ​ക്ക് എ​ന്ന വി​ശു​ദ്ധ ഒൗ​സേ​പ്പ് പി​താ​വി​ന്‍റെ രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​യാ​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന വ​ർ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. മേ​ഖ​ല​യി​ലെ മു​ട്ടി​യേ​ൽ, പൂ​ള​പ്പാ​ടം, വ​ള്ളി​ക്കെ​ട്ട്, തേ​ൾ​പ്പാ​റ, ചോ​ക്കാ​ട്, പൂ​ക്കോ​ട്ടും​പാ​ടം, നി​ല​ന്പൂ​ർ, വ​ട​പു​റം, ഇ​ടി​വ​ണ്ണ തു​ട​ങ്ങി​യ യൂ​ണി​റ്റു​ക​ളി​ൽ തി​രു​സ്വ​രൂ​പ പ്ര​യാ​ണം ന​ട​ത്തി​യാ​ണ് ഇ​ടി​വ​ണ്ണ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.