പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ്് കോ​ള​ജ് ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ
Monday, March 1, 2021 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​നു ചാ​ല​ക ശ​ക്തി​യാ​യി മാ​റി​യ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 25 ഇ​ന ക​ർ​മ പ​രി​പാ​ടി​ക​ൾ ഒ​രു​വ​ർ​ഷം​കൊ​ണ്ടു ന​ട​പ്പാ​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​തു​സം​ബ​ന്ധി​ച്ചു നാ​ളെ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ൽ സം​ഘ​ടാ​ക സ​മി​തി​യോ​ഗം ചേ​രും.

മോ​ക്ഡ്രി​ൽ ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ത്യാ​ഹി​ത​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താൻമോ​ക്ഡ്രി​ൽ ന​ട​ത്തി. ലോ​ക സി​വി​ൽ ഡി​ഫ​ൻ​സ് ദി​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ര​ക്ഷാ​സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി നടത്തിയത്. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന യു​വാ​വ് പെ​ട്ടെ​ന്ന് ത​ല​ക​റ​ങ്ങി വീ​ണ​തോ​ടെ​യാ​ണ് തു​ട​ക്കം.
മോ​ക് ഡ്രി​ൽ വി​വ​ര​മ​റി​യാ​തെ യാ​ത്ര​ക്കാ​രും മ​റ്റും അ​ടു​ത്തെ​ത്തി യു​വാ​വി​നെ പ​രി​ച​രി​ച്ചു. അ​പ്പോ​ഴേ​ക്കും സി​വി​ൽ ഡി​ഫ​ൻ​സ് വോള​ണ്ടി​യ​ർ​മാ​രെ​ത്തി. ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ഴാ​ണ് എ​ല്ലാ​വ​രും മോ​ക്ഡ്രി​ൽ ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.