കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം നടത്തി
Tuesday, March 2, 2021 11:50 PM IST
മ​ണി​മൂ​ളി: കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘എ​വേ​ക്ക് 2021’ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ക​ർ​മ പ​ദ്ധ​തി പ്ര​കാ​ശ​ന​വും ന​ട​ത്തി. മ​ണി​മൂ​ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ച​ട​ങ്ങി​ൽ മേ​ഖ​ലാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഫി​ലോ എ​ഫ്സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന പ്ര​തി​ഷ്ഠ ന​ട​ത്തി.
തു​ട​ർ​ന്ന് വി​ശു​ദ്ധ യൗ​സേ​പി​താ​വി​നെ രൂ​പം വ​ണ​ങ്ങ​ലും ന​ട​ത്തി. കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ജെ​യിം​സ് മ​ച്ചി​കു​ഴി​യി​ൽ തി​രി​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ റോ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വഹിച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി ‘എ​വേക്ക് 2021’ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്് നീ​തു കോ​ല​ത്താം​വെ​ലി​നു കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.
നി​ല​ന്പൂ​ർ മ​ണി​മൂ​ളി റീ​ജ​ണ​ൽ സി​ഞ്ച​ല്ലൂ​സ് ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ’ക​നി​വ് 2021’ സ​ഹാ​യ​നി​ധി ഫ​ണ്ട് ശേ​ഖ​ര​ണം കെ​സി​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ് അംഗം റ്റി​ബി​ൻ പാ​റ​ക്ക​ൽ ആ​ദ്യ​സം​ഭാ​വ​ന മേ​ഖ​ലാ ട്ര​ഷ​റ​ർ കു​ര്യ​ൻ നി​ല​ത്തു​മു​ക്കി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മേ​ഖ​ലാ പ്ര​മോ​ട്ട​ർ ബി​ബി​ൻ ച​ന്പ​ക്ക​ര, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ്് ഗ്രാ​ലി​യ അ​ന്ന അ​ല​ക്സ് വെ​ട്ടു​കാ​ട്ടി​ൽ, മ​ണി​മൂ​ളി ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​രു​ണ്‍ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു കോ​ല​ത്താ​ൻ​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജി​നീ​ഷ് നീ​ല​ത്തു​മു​ക്കി​ൽ, അ​ഖി​ൽ നാ​ര​ക​ത്ത​റ, സ​നി​ൽ ഒ​റ​വാ​റ​ന്ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ഖി​ൽ സ​ന്തോ​ഷ് കൊ​ല്ലം​പ​റ​ന്പി​ൽ സ്വാ​ഗ​ത​വും മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന്ന മു​ഖാ​ല​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.