മ​ല​പ്പു​റ​ത്തു 344 പേ​ർ​ക്ക് കോവിഡ്; 288 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, March 2, 2021 11:50 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 344 പേ​ർ​ക്കു ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ൽ 328 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
15 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ന്ന​ലെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 288 പേ​രാ​ണ് ഇ​ന്ന് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​ത്.
ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,15,076 ആ​യി. 19,432 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 2,690 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 183 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 58 പേ​രും 41 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ൽ 571 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.