തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​മ​ര​ത്ത്
Tuesday, March 2, 2021 11:52 PM IST
അ​ങ്ങാ​ടി​പ്പു​റം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ രാ​ഷ്ട്രീ​യ സാം​സ്ക്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്ത് നി​റ​ഞ്ഞു നി​ന്ന വ​നി​ത കോ​ണ്‍​ഗ്ര​സി​ന്‍റ പോ​ഷ​ക സം​ഘ​ട​ന​യാ​യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​ന്പി​ലെ പ​ള്ളി​പ്പു​റ​ത്ത് പി. ​ഷ​ഹ​ർ​ബാ​നാ​ണ് ക​ഐ​സ്യു​വി​ലൂ​ടെ ക​ട​ന്നു വ​ന്ന് പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​ര​ഥി​യാ​യി അം​ഗി​കാ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്ങാ​ടി​പ്പു​റം ഡി​വി​ഷ​നി​ൽ നി​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​ന്ന് മ​ത്സ​രി​ച്ച​തോ​ടെ​യാ​ണ് ഷ​ഹ​ർ​ബാ​ൻ ശ്ര​ദ്ധേ​യ​യാ​യ​ത്. ഇ​ട​തു​മു​ന്ന​ണി​യു​ടെ സി​റ്റിം​ഗ് സീ​റ്റ് നാ​ലാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ഷ​ഹ​ർ​ബാ​ൻ നേ​തൃ​ത്വ​ത്തി​ന് സു​സ​മ്മ​ത​യാ​യി മാ​റു​ക​യാ​യി​രു​ന്നു.​പ്രി -ഡി​ഗ്രി പ​ഠ​ന കാ​ല​ത്ത്കെഎസ്‌‌യു വി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം-​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.​
സേ​വാ​ദ​ൾ വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്,ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ,അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ങ്ങാ​ടി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കു​ന്നു​ണ്ട്. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം, എ​ഡി​എ​സ്, സി​ഡി​എ​സ് എ​ന്നി​വ​യി​ലെ അം​ഗ​വു​മാ​ണ്. മൊ​യ്തീ​ൻ കു​ട്ടി​യാ​ണ് ഭ​ർ​ത്താ​വ്.