സ്വ​ർ​ണ പ​ത​ക്കം നൽകി
Tuesday, March 2, 2021 11:52 PM IST
മ​ഞ്ചേ​രി : ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 23 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ർ​ണ​പ്പ​ത​ക്കം നൽകി. പ​ട്ട​ർ​കു​ളം അ​ൽ ഹു​ദാ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ നി​ന്നു എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് നി​ർ​മാ​ണ്‍ ക​ണ്‍​സ്ട്ര​ക‌്ഷ​ൻ ക​ന്പ​നി സ്വ​ർ​ണ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ച​ത്. സ്കൂ​ൾ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ക​ന്പ​നി എം​ഡി​യു​മാ​യ എ.​എം മു​ഹ​മ്മ​ദ​ലി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി അ​ബ്ദു​സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​യ്യി​ദ് അ​ലി കോ​യ ത​ങ്ങ​ൾ, എം.​ടി അ​ല​വി കു​രി​ക്ക​ൾ, കെ.​കെ.​ബി മു​ഹ​മ്മ​ദ​ലി, പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, ഹാ​രി​സ് മ​ട​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.