ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ പ​രി​ശീ​ല​നം
Thursday, March 4, 2021 12:30 AM IST
എ​ട​ക്ക​ര: പാ​ലേ​മാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ പ​ഠ​ന കേ​ന്ദ്രം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജും നാ​ഷ​ന​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ​ക​ട​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ബോ​ധ​വ​ത്ക​രി​ക്കാ​നും അ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ബ്ദു​ൾഗ​ഫൂ​ർ ക്ലാ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​എ​ൻ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ജീ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഗോ​പി​ക, മി​ദി​ലാ​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു.