മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നെ​യും ക​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു
Thursday, March 4, 2021 12:30 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര കൃ​ഷി​ഭ​വ​ൻ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ ജീ​വ​നം കൃ​ഷി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ​യും ജി​ല്ല​യി​ലെ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ എ. ​ശ്രീ​ജ​യി​നെ​യും ആ​ദ​രി​ച്ചു.
കൃ​ഷി​ഭ​വ​ൻ കെ​ട്ട​ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി ജെ​യിം​സ്, കൃ​ഷി ഓ​ഫീ​സ​ർ സി. ​നീ​തു ത​ങ്കം, ജീ​വ​നം കൃ​ഷി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഷാ​ജി​കു​മാ​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ ജി​ൻ​സ​ണ്‍, ജോ​ണ്‍​സ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി.​വി സ​തി​ശ്, കെ. ​ര​ഞ്ജി​മ, ഷാ​ജി എ​ട​ക്ക​ര, സ​ണ്ണി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ണ്ണി ക​ലാ​സാ​ഗ​ർ, യു​വ​ക​ർ​ഷ​ക​ൻ സ​ന്തോ​ഷ് പൂ​നൂ​ർ, മി​ക​ച്ച എ​സ്‌​സി ക​ർ​ഷ​ക​ൻ രാ​മ​ൻ വെ​ളു​ത്തേ​ട​ത്ത്, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ വി​ശാ​ഖ് ക​ണ്ണ​ങ്കാ​ട്ടി​ൽ, സ​ര​സ​മ്മ കാ​ഞ്ഞി​ര​ത്തി​നാ​ൽ എ​ന്നി​വ​രെ​യാ​ണ് മൊ​മ​ന്‍റോ​യും മാ​ങ്കോ​സ്റ്റി​ൻ തൈ​ക​ളും ന​ൽ​കി കൂ​ട്ടാ​യ്മ ആ​ദ​രി​ച്ച​ത്.