നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Thursday, March 4, 2021 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധ​ന​വു മൂ​ലം നി​ർ​മാ​ണ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. സാ​ധാ​ര​ണ​ക്കാ​രും ഇ​ട​ത്ത​രം ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി. സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം കാ​ര​ണം പ​ല കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.
ഗ​ൾ​ഫ് മേ​ഖ​ല ശ​ക്ത​മാ​യ കാ​ല​ത്താ​ണ് സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​ണ​മൊ​ഴു​ക്ക് കു​റ​ഞ്ഞെ​ന്നാ​ണ്. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം നി​ശ്ച​ല​മാ​യ നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു ശേ​ഷ​മു​ള്ള ആ​റു​മാ​സം കൊ​ണ്ടു​ത​ന്നെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി.
എ​ന്നാ​ൽ അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല കൂ​ടി കൊ​ണ്ടി​രി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള മ​ല​ബാ​ർ സി​മ​ന്‍റ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തി​യാ​ൽ ത​ന്നെ സം​സ്ഥാ​ന​ത്തെ സി​മ​ന്‍റ് ക്ഷാ​മ​ത്തി​നും കു​ത്ത​ക ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന തീ​വെ​ട്ടി കൊ​ള്ള​യും അ​വ​സാ​ന​മാ​കും.
320 രൂ​പ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​വി​നു സി​മ​ന്‍റ് നൽകാ​ൻ ക​ഴി​യു​മെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്പോ​ൾ അ​ധി​കൃ​ത​ർ അ​തു ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. 18 മു​ത​ൽ 28ശ​ത​മാ​നം വ​രെ ജി​എ​സ്ടി സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന​തി​നാ​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല കൂ​ടു​ന്ന​ത് സ​ർ​ക്കാ​രി​നു നേ​ട്ട​മാ​ണ്. വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളും പൊ​തു​മ​രാ​മ​ത്തി​നു കീ​ഴി​ലെ പ്ര​വൃ​ത്തി​ക​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധ​ന​യെ തു​ട​ർ​ന്ന് ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.
സി​മ​ന്‍റ് വി​ല ഉ​യ​ർ​ന്ന​താ​ണ് വ​ലി​യ പ്ര​ശ്നം. 430 രൂ​പ​യാ​ണ് ഒ​രു ചാ​ക്ക് സി​മ​ന്‍റി​നു ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ട​ത്. വ്യാ​പാ​രി​ക​ൾ​ക്കി​തു 390 രൂ​പ​യ്ക്ക് ല​ഭി​ക്കും. ര​ണ്ടു​മാ​സ​ത്തി​നി​ടെ ചി​ല്ല​റ വി​ല്പ​ന​യി​ൽ 50 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് വ​ന്ന​ത്. ക​രാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് വി​ല ക​ണ​ക്കാ​ക്കി പ​ണി തു​ട​ങ്ങി​യ​വ​രു​ടെ ക​ണ​ക്ക് ഇ​തോ​ടെ പി​ഴ​യ്ക്കും.
ക​ന്പി വി​ല​യും അ​ടു​ത്തി​ടെ കി​ലോ​യ്ക്ക് 20 രൂ​പ കൂ​ടി. ഇ​ട​ത്ത​രം ക​രാ​റു​കാ​ർ പ​ല​രും ന​ഷ്ടം നി​ക​ത്താ​ൻ പാ​ടു​പെ​ടു​ക​യാ​ണ്. മ​ണ​ൽ യൂ​ണി​റ്റി​നു 10,000 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ​ദ​ൽ മാ​ർ​ഗ​മാ​യ എം ​സാ​ന്‍റ് യൂ​ണി​റ്റി​നു 4000 രൂ​പ മാ​ത്ര​മാ​ണ് വില.
ക​രി​ങ്ക​ല്ല്, ചെ​ങ്ക​ല്ല്, ഇ​ഷ്ടി​ക എ​ന്നി​വ ന​ഷ്ട​മി​ല്ലാ​ത്ത രീ​തി​യി​ൽ ല​ഭ്യ​മാ​കു​ന്ന​തും അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം കു​റ​വാ​യ​തും മാ​ത്ര​മാ​ണ് മേ​ഖ​ല​യി​ൽ ആ​ശ്വാ​സം ന​ൽ​കു​ന്ന ഘ​ട​ക​ങ്ങ​ൾ.