പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ
Friday, March 5, 2021 12:09 AM IST
അ​ങ്ങാ​ടി​പ്പു​റം: 1996 ജൂ​ണ്‍ മൂ​ന്നി​നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ നി​റ​വി​ൽ. സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത മു​ഖ​മു​ദ്ര​യാ​ക്കി​യ 25 ഇ​ന ക​ർ​മ​പ​ദ്ധ​തി​ക്ക് ആ​ഘോ​ഷ​ക​മ്മി​റ്റി രൂ​പം​ ന​ൽ​കി.

ഭ​വ​ന​നി​ർ​മാ​ണം, നി​ർ​ധ​ന​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യം, ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റ്, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ര​ക്ത​ദാ​നം, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം, പൂ​ർ​വാ​ധ്യാ​പ​ക സം​ഗ​മം, ശാ​സ്ത്ര​പ്ര​ദ​ർ​ശ​നം, ഫി​ലിം ഫെ​സ്റ്റി​വ​ൽ, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, ഭ​ക്ഷ്യ​മേ​ള, മെ​ഗാ കാ​ന്പ​സ് ഫെ​സ്റ്റ്, ആ​ർ​ട്ട് എ​ക്സി​ബി​ഷ​ൻ, തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​മി​നാ​ർ, മെ​ഗാ ക്വി​സ്, ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, മി​നി മാ​ര​ത്ത​ണ്‍, ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര നി​ർ​മാ​ണം, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം, സി​ൽ​വ​ർ​ജൂ​ബി​ലി മാ​ഗ​സി​ൻ, റ​സി​ഡ​ൻ​ഷൽ ക്യാന്പു​ക​ൾ, പ്ര​തി​ഭ​ക​ളു​മാ​യി സം​വാ​ദം, സാ​ഹി​ത്യ​സം​ഗ​മം, ച​രി​ത്ര പ​ഠ​ന​യാ​ത്ര തു​ട​ങ്ങി ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ആ​ഘോ​ഷ​ക​മ്മി​റ്റി രൂ​പീ​ക​ര​ണ സ​മ്മേ​ള​നം കോ​ള​ജ് മാ​നേ​ജ​ർ ഫാ.​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ളു, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​മാ​ത്യു പ​തി​പ്ലാ​ക്കി​ൽ, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, വി.​ശ്രീ​ദേ​വി, നി​ബി​ൻ കു​ര്യ​ൻ, എ.​പി.​ആ​ന​ന്ദ​ൻ, ബേ​ബി വാ​ത്താ​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ(​ചെ​യ​ർ​മാ​ൻ), വി.​ശ്രീ​ദേ​വി(​വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍), നി​ബി​ൻ കു​ര്യ​ൻ(​ക​ണ്‍​വീ​ന​ർ), മാ​യ ഹ​രി​ഗോ​വി​ന്ദ്, മു​ഹ​മ്മ​ദ് റാ​ഫി (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.