പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ജ​ല​ല​ഭ്യ​ത​യി​ല്ലാ​ത്ത​തു ദു​രി​ത​മാ​കു​ന്നു
Saturday, March 6, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ന​ഗ​ര​സ​ഭാ കെ​ട്ടി​ട​മാ​യ ഗോ​വി​ന്ദ​ൻ ന​ന്പ്യാ​ർ സ്മാ​ര​ക ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ജ​ല​ല​ഭ്യ​ത​യി​ല്ലാ​ത്ത​തു ദു​രി​ത​മാ​കു​ന്നു. നാ​ലു നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി പ​ത്തു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ്ഥി​ര​മാ​യ ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ഗ​ര​സ​ഭാ​ധി​കാ​രി​ക​ൾ​ക്കാ​യി​ട്ടി​ല്ല. ശൗ​ചാ​ല​യ​ങ്ങ​ളി​ൽ പോ​ലും വെ​ള്ളം ല​ഭ്യ​മ​ല്ല.

ക​ട ഉ​ട​മ​ക​ൾ ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള വെ​ള്ളം സ്വ​യം ക​ണ്ടെ​ത്തി പ​ണം ന​ൽ​കി ടാ​ങ്ക​റി​ൽ നി​റ​ക്കാ​റാ​ണ് പ​തി​വ്. പ്ര​വ​ത്ത​നം ആ​രം​ഭി​ച്ച​തു മു​ത​ൽ ജ​ല​ക്ഷാ​മം ഇ​വി​ടെ രൂ​ക്ഷ​മാ​ണ്. നി​ര​വ​ധി കൂ​ൾ​ബാ​റു​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, ബാ​ങ്ക്, ജ​ന​സേ​വ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി ലോ​ട്ട​റി, മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ എ​ന്നി​ങ്ങ​നെ ഒ​ട്ട​ന​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ണ്ട് കെ​ട്ടി​ട​ത്തി​ൽ.

ന​ഗ​ര​സ​ഭ​യു​ടെ ഗ്രാ​ൻ​ഡ് മാ ​ഷീ സ്റ്റേ ​വി​ശ്ര​മ​കേ​ന്ദ്രം ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യ വെ​ള്ള​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത ഇ​വ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു.

ശൗ​ചാ​ല​യ​ങ്ങ​ളി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത​തു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷം വെ​ള്ളം ല​ഭി​ച്ചു. പി​ന്നീ​ട് നി​ല​ച്ചു. ഈ ​ദു​ര​വ​സ്ഥ നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​ട്ടും ന​ട​പ​ടി​ക​ളി​ല്ല. എ​ന്നാ​ൽ ഇ​ത്ര വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭാ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തി​നു​പു​റ​മേ കോം​പ്ല​ക്സി​ന്‍റെ സ​മീ​പ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തും ദു​രി​ത​മാ​യി​ട്ടു​ണ്ട്.