വോ​ട്ട​റെ അ​റി​യാം ബൂ​ത്ത് ആ​പ്പി​ൽ
Saturday, March 6, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വോ​ട്ട​റെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു അ​പ്പോ​ൾ​ത്ത​ന്നെ അ​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ബൂ​ത്ത് ആ​പ്പ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ. വോ​ട്ടേ​ഴ്സ് സ്ലി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് വോ​ട്ട​റു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ത​കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് ബൂ​ത്ത് ആ​പ്പ്. സം​സ്ഥാ​ന​ത്തെ നി​ര​വ​ധി ബൂ​ത്തു​ക​ളി​ൽ ഇ​ത്ത​വ​ണ ഈ ​ബൂ​ത്ത് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. ക്യു​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന വോ​ട്ടേ​ഴ്സ് സ്ലി​പ്പ് പ​രി​ശോ​ധി​ക്കാ​നാ​യി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ൻ ന​ൽ​കും.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ നേ​ര​ത്തേ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ സെ​ർ​വ​റി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്കു ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വോ​ട്ടേ​ഴ്സ് സ്ലി​പ്പി​ലെ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ വോ​ട്ട​റെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വ്യ​ക്ത​മാ​യ ഫോ​ട്ടോ​യും ല​ഭ്യ​മാ​കും. ക​ള്ള​വോ​ട്ട്, ആ​ൾ​മാ​റാ​ട്ടം, ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ലും ബൂ​ത്തു​ക​ളി​ലും വോ​ട്ട് ചെ​യ്യാ​നു​ള​ള ശ്ര​മം എ​ന്നി​വ​യെ​ല്ലാം ഒ​റ്റ​നോ​ട്ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ണ്ടെ​ത്താം. ഏ​തൊ​ക്കെ വി​ഭാ​ഗ​ക്കാ​ർ, എ​ത്ര പ്രാ​യ​മു​ള്ള​വ​ർ, ഏ​തു​രീ​തി​യി​ൽ വോ​ട്ടു​ചെ​യ്തു, ചെ​യ്യാ​ത്ത​വ​ർ ആ​രൊ​ക്കെ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വോ​ട്ടു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ ല​ഭ്യ​മാ​കു​ന്ന വോ​ട്ട​ർ ടേ​ണ്‍ ഔ​ട്ട് ആ​പ്പ്, സ്ഥാ​നാ​ർ​ഥി ന​ൽ​കു​ന്ന അ​ഫി​ഡ​വി​റ്റി​ലെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന അ​ഫി​ഡ​വി​റ്റ് ആ​പ്പ് തു​ട​ങ്ങി​യ​വ​യും ഇ​ത്ത​വ​ണ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.