കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്് ഉൗ​ർ​ജി​ത​മാ​ക്കു​ന്നു
Friday, April 9, 2021 1:17 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും അ​ടി​യ​ന്ത​ര​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്നു. 160 ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്് ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന്നു​വ​രി​ക​യാ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​വ​സ​ര​ത്തി​ന​നു​സ​രി​ച്ച് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക വ​ഴി അ​സു​ഖം വ​ന്നാ​ലും ഗു​രുത​രാ​വ​സ്ഥ​യി​ലേ​ക്കു പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്നും മ​ര​ണം ത​ട​യാ​നും ക​ഴി​യു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ജ​നു​വ​രി 16ന് ​തു​ട​ങ്ങി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​പ്പോ​ൾ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ൽ​കി വ​രു​ന്നു. 45 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു വാ​ക്സി​ൻ സ്വീ​ക​രി​ക്കാം.
വാ​ക്സി​നേ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി www.cowin.gov.in എ​ന്ന വെ​ബ് പോ​ർ​ട്ട​ലി​ൽ സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ര​ജി​സ്ട്രേ​ഷ​ൻ എ​ന്ന് ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​തി​നു ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കു അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​തെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് അ​വി​ടെ നി​ന്നു ത​ന്നെ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും എ​ല്ലാ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ന്നു​ള്ള​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു.