സ്ക്വാ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത് 5.74 കോ​ടി
Friday, April 9, 2021 1:17 AM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭാ, മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വൃ​ത്തി​ച്ച വി​വി​ധ സ്ക്വാ​ഡു​ക​ൾ ഇ​തു​വ​രെ 5,74,91,000 രൂ​പ​യും, 923 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും 41 കി​ലോ​ഗ്രാം ക​ഞ്ചാ​വും, 227ഗ്രാം ​സ്വ​ർ​ണ​വും പി​ടി​ച്ചെ​ടു​ത്തു. മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ 11 കേ​സു​ക​ളി​ൽ 19,33,000 രൂ​പ തി​രി​കെ ന​ൽ​കാ​ൻ ജി​ല്ലാ​ത​ല അ​പ്പ​ല​റ്റ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ൻ. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ എം.​ഷാ​ജി, ഡി​ആ​ർ​ഡി​എ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജി​ല്ലാ​ത​ല അ​പ്പ​ല​റ്റ് ക​മ്മി​റ്റി​യി​ലാ​ണ് മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ കേ​സു​ക​ളി​ൽ തു​ക ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഇ​നി​യും തു​ക പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ളി​ൽ ഇ​ന്നു വൈ​കീ​ട്ട് മൂ​ന്നി​നു ഇ​ല​ക്ഷ​ൻ എ​ക്സ്പെ​ന്‍റിച്ച​ർ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ ചേം​ബ​റി​ൽ ചേ​രു​ന്ന അ​പ്പ​ല​റ്റ് ക​മ്മി​റ്റി മു​ന്പാ​കെ രേ​ഖ​ക​ൾ സ​ഹി​തം അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​മെ​ന്നു അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ​മാ​രാ​യ വി.​നി​ഷ സ​ണ്ണി, എം.​സി ജ​സ്ന എ​ന്നി​വ​ർ അ​റി​യി​ച്ചു.