വാ​ഷുമാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Saturday, April 10, 2021 12:49 AM IST
നി​ല​ന്പൂ​ർ: വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ചാ​ലി​യാ​റി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം സ്വ​ദേ​ശി കു​ന്നേ​ൽ സ​ന്തേ​ാഷ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രു​വ​ന്പാ​ടം, അ​ള​ക്ക​ൽ, വി​ജ​യ​പു​രം ഭാ​ഗ​ങ്ങ​ളി​ൽ നി​ല​ന്പൂ​ർ എ​ക്​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ജ​യ​പു​ര​ത്ത് സ്വ​കാ​ര്യ ഭൂ​മി​യി​ൽ ഷെ​ഡ് കെ​ട്ടി ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന 285 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
വ്യാ​പ​ക​മാ​യ തോ​തി​ൽ ചാ​രാ​യം വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​യാ​ൾ മു​ന്പും അ​ബ്കാ​രി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
പ​രി​ശോ​ധ​ന​യി​ൽ പ്രി​വന്‍റീവ് ഓ​ഫീ​സ​ർ എം. ​ഹ​രി​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.എ​ബി​ൻ സ​ണ്ണി, ഡ്രൈ​വ​ർ കെ. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ നി​ല​ന്പൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.