വാ​ട്സ്്ആ​പ്പ് ഗ്രൂ​പ്പി​നെ​തി​രെ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു
Saturday, April 10, 2021 12:49 AM IST
മ​ഞ്ചേ​രി: പാ​നൂ​രി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള വാ​ട്ട്സ്്ആ​പ്പ് ഗ്രൂ​പ്പി​നെ​തി​രെ മ​ല​പ്പു​റം സൈ​ബ​ർ​സെ​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
എം​എ​സ്എ​ഫ് മ​ഞ്ചേ​രി എ​ന്ന പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഗ്രൂ​പ്പി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ന്ന​ത്. ഇ​വ​യു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നുഎം​എ​സ്എ​ഫ് ആ​രോ​പി​ക്കു​ന്നു. സം​ഘ​ട​ന​യെ ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള മ​ന:​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണി​തെ​ന്നാ​രോ​പി​ച്ച് എം​എ​സ്എ​ഫ് മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ദീ​ർ മു​ള്ള​ന്പാ​റ മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ജ​ദീ​ർ മു​ള്ള​ന്പാ​റ പ​റ​ഞ്ഞു.