വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, April 11, 2021 12:26 AM IST
ക​രു​വാ​ര​കു​ണ്ട്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന് ഉ​ത​കു​ന്ന​താ​ക​ണ​മെ​ന്ന് എം.​ഉ​മ്മ​ർ എം​എ​ൽ​എ. സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന​ജാ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് (സാ​നി)​യു​ടെ വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ വ​രു​ന്ന ഏ​ത് പ​രി​ഷ്ക്കാ​ര​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ തന്മയ​ത്വം സം​ര​ക്ഷി​ക്കു​ന്ന​താ​വ​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​ർ മാ​റ്റ​ങ്ങ​ളു​ടെ മു​ന്നി​ൽ ന​ട​ക്കു​ന്ന​വ​രും ന​വീ​ന രീ​തി​ക​ൾ പി​ന്തു​ട​രു​ന്ന​വ​രും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രു​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​നി പ്ര​സി​ഡ​ന്‍റ് ഡോ.​പി. മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദാ​റു​ന്ന​ജാ​ത്ത് മാ​നേ​ജ​ർ എ​ൻ.​കെ.​അ​ബ്ദു​റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി എം.അ​ല​വി സ്ഥാ​പ​ന മേ​ധാ​വി​ക​ളാ​യ ഉ​സ്മാ​ൻ ഫൈ​സി എ​റി​യാ​ട്, ടി.​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, തി​ര​ക്ക​ഥാ​കൃ​ത്ത് ജി.​സി.കാ​ര​യ്ക്ക​ൽ, പ്ര​ഫ.​കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, നൗ​ഷാ​ദ് പു​ഞ്ച, ഡോ.​മു​ഹ​മ്മ​ദ് അ​സ്ലം, മു​ഹ​മ്മ​ദ് അ​മീ​ൻ വാ​ഫി , റ​ഫീ​ഖ് ഇ​രി​ങ്ങാ​ട്ടി​രി പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.