ചു​ങ്ക​ത്ത​റ​യി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി
Monday, April 12, 2021 12:46 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചു​ങ്ക​ത്ത​റ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ മെ​ഗാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​ന്പി​ൽ 1032 പേ​രാ​ണ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യം നേ​ടി​യെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഒ​ന്നാം ഘ​ട്ട ക്യാ​ന്പാ​ണ് ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ന്ന​ത്.
1000 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ക്യാ​ന്പാ​യി മാ​റി ചു​ങ്ക​ത്ത​റ​യി​ലേ​ത്. ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി​ക്കും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് വ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​നും വാ​ക്സി​ൻ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോക്ക് മെം​ബ​ർ​മാ​രാ​യ സി.​കെ.സു​രേ​ഷ്, സൂ​സ​മ്മ മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബി​ന്ദു സ​ത്യ​ൻ, വി​നോ​ദ് അ​ന്പ​ല​ക്കാ​ട​ൻ, ന​ജ്മു​ന്നീ​സ, ബൈ​ജു, നി​ഷി​ദ, റീ​ന ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​രു​ണ്‍, ഡോ.സാ​ജ​ൻ ജോ​ർ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഗി​രി​ഷ്, റി​യാ​ൻ, ജി​തി​ൻ, വി​ജീ​ഷ്, അ​ച്യു​ത​ൻ, സ​ബ്ന, സോ​ളി, ശ്രീ​ല​ത, ലി​ജി തോ​മ​സ്, ജോ​ള​മ്മ, അ​ഖി​ൽ അ​ബ്ര​ഹാം, അ​നീ​ഷ്, ശ്രീ​ക​ല, അ​ഖി​ൽ, ബി​ൽ​ക്കീ​സ്, ആ​ശാ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.