ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ൽ മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണം: വി.​വി.പ്ര​കാ​ശ്
Tuesday, April 13, 2021 1:16 AM IST
മ​ല​പ്പു​റം : ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് മാ​നി​ച്ച് മ​ന്ത്രി കെ.​ടി.ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.പ്ര​കാ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ മ​ന്ത്രി ജ​ലീ​ൽ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ജ​നാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നു ക​രു​തേ​ണ്ടി വ​രും. ബ​ന്ധു നി​യ​മ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ പ​ങ്കാ​ളി​ത്തം ശ​രി​വ​യ്ക്കു​ക മാ​ത്ര​മ​ല്ല ത​ൽ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ മ​ന്ത്രി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നി​ർ​ദി​ഷ്ട ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ നി​ശ്ച​യി​ച്ച യോ​ഗ്യ​ത​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത് മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യും മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​വു​മാ​ണ്. ഇ​തി​നു മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ടു നി​ന്നു എ​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട കാ​ര്യ​മാ​ണെ​ന്നും പ്ര​കാ​ശ് പ​റ​ഞ്ഞു.
ലോ​കാ​യു​ക്ത 14-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് മ​ന്ത്രി അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ത്തി​യെ​ന്നു തെ​ളി​ഞ്ഞ​താ​യി വി​ധി​യു​ണ്ടാ​യാ​ൽ ആ ​വി​ധി സ്വീ​ക​രി​ച്ച് യു​ക്താ​ധി​കാ​രി​യെ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി ആ ​മ​ന്ത്രി​യെ ത​ൽ​സ്ഥാ​ന​ത്തു നി​ന്നു നീ​ക്കം ചെ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്നു പ​റ​യു​ന്നു​ണ്ട്. വി​ധി​യു​ടെ അ​പ​ക​ടം മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യ മു​ഖ്യ​മ​ന്ത്രി കോ​വി​ഡി​ന്‍റെ കാ​ര​ണം പ​റ​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​തു കൊ​ണ്ട് മൗ​നം അ​വ​ലം​ബി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും വി.​വി.പ്ര​കാ​ശ് പ​റ​ഞ്ഞു.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ വ​ല്ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, സെ​ക്ര​ട്ട​റി​മാ​രാ​യ ഒ. ​രാ​ജ​ൻ, കെ.​പി.​കെ ത​ങ്ങ​ൾ, സ​ക്കീ​ർ പു​ല്ലാ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.