മ​ണ​ൽ നി​റ​ഞ്ഞ് ഒ​ലി​പ്പു​ഴ; ജ​ല​നി​ധി പ​ദ്ധ​തി താ​ളം തെ​റ്റു​ന്നു
Wednesday, April 14, 2021 12:10 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ചേ​റു​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​നു സ​മീ​പ​ത്തെ ഒ​ലി​പ്പു​ഴ​യി​ലെ മ​ണ​ൽ നേ​ര​ത്തെ നീ​ക്കം ചെ​യ്തെ​ങ്കി​ലും വീ​ണ്ടും മ​ണ​ലും ചെ​ളി​യും നി​റ​ഞ്ഞ് ഒ​ലി​പ്പു​ഴ. മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും ഒ​ലി​പ്പു​ഴ​യി​ൽ മ​ണ​ൽ​തി​ട്ട​ക​ൾ രൂ​പ​പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു ക​ടു​ത്ത കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മോ​യെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക. ക​ഴി​ഞ്ഞ ഒാഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് ഒ​ലി​പ്പു​ഴ​യി​ൽ വീ​ണ്ടും മ​ണ​ൽ​തി​ട്ട​ക​ൾ അ​ടി​ഞ്ഞു കൂ​ടി​യ​ത്. ഇ​ത് ഇ​ക്കോ വി​ല്ലേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു.

കു​ടി​വെ​ള്ള പ്ര​ശ്ന വി​ഷ​യ​ത്തി​ൽ പൊ​തു​ജ​നം വീ​ണ്ടും പ്ര​തി​ഷേ​ധ​മാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​മാ​രം​ഭി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ശ്ന​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ​ട​പെ​ടു​ക​യും തു​ട​ർ​ന്ന് അ​ന്ന​ത്തെ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് മ​ണ​ൽ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. മ​ണ​ൽ നീ​ക്കു​ന്ന​തി​നു അ​ന്ന് റി​വ​ർ മാ​നേ​ജ്മെ​ന്‍റ് 2019 ൽ 53 ​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത് വെ​ള്ള​ത്തി​ലാ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ഈ ​വ​ർ​ഷ​വും വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് മ​ണ​ൽ നീ​ക്കം ചെ​യ്യാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

എ​ന്നാ​ൽ ഇ​തു ചി​ല ക​രാ​റു​കാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന പ​രാ​തി​യും ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു.
അ​തേ സ​മ​യം ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ കി​ണ​റു​ക​ൾ ഒ​ലി​പ്പു​ഴ​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ലി​പ്പു​ഴ വ​ര​ണ്ടാ​ൽ ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​തെ ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ടും. ഈ ​പ്ര​ശ്ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ചെ​ളി​യും മ​ണ​ലും ക​രാ​റു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​തെ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് നീ​ക്കം ചെ​യ്യി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.