കോ​ഴി​പ്പാ​റ ജ​ലടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം
Wednesday, April 14, 2021 12:11 AM IST
നി​ല​ന്പൂ​ർ: വേ​ന​ൽ ചൂ​ടി​നാ​ശ്വാ​സ​മാ​കാ​ൻ മ​ല​യോ​ര​ത്തെ കോ​ഴി​പ്പാ​റ ജ​ലവി​നോ​ദ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് കൂ​ടു​ന്നു. കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല ടൂ​റി​സം കേ​ന്ദ്ര​മാ​യ കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു നൂറുകണക്കിനു വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ം അ​നു​സ​രി​ച്ചു ഒരേസമയം 200 പേ​ർ​ക്കാ​ണ് നിലവിൽ പ്ര​വേ​ശ​നം.
സ​മു​ദ്ര​നി​ര​പ്പി​ൽ 2000 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​ഴി​പ്പാ​റ മി​നി ഉൗ​ട്ടി എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലെ വെ​ള്ള​രി​മ​ല​യി​ൽ നി​ന്നു​ത്ഭ​വി​ച്ച് വ​ന​ത്തി​ലു​ള്ളി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന കു​റു​വ​ൻ പു​ഴ​യു​ടെ വാ​ളം​തോ​ട് ഭാ​ഗ​ത്താ​ണ് മ​നോ​ഹ​ര​മാ​യ കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം. ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ത​ണു​പ്പ് നി​റ​ഞ്ഞ വെ​ള​ള​ത്തി​ൽ കു​ളി​ച്ച് സം​തൃ​പ്ത​രാ​യാ​ണ് മ​ട​ങ്ങു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. പാ​സ് ഇ​ന​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നു പ്ര​തി​മാ​സം ര​ണ്ടു ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​ന്പൂ​ർ-​അ​ക​ന്പാ​ടം-​ക​ക്കാ​ടം​പൊ​യി​ൽ വ​ഴി​യും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ മു​ക്കം-​കൂ​ട​ര​ഞ്ഞി-​കൂ​ന്പാ​റ വ​ഴി​യു​മാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ കൂ​ടു​ത​ൽ പേ​രും കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ്. സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സി​ക്കാ​നും ക്യാ​ന്പ് ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി നി​ര​വ​ധി താ​മ​സ കേ​ന്ദ്ര​ങ്ങ​ളും പ്ര​ദേ​ശ​ത്ത് നിലവിലുണ്ട്.
വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശനം.