പ​രി​യാ​പു​രം കാ​യി​ക അ​ക്കാ​ഡ​മി​യി​ൽ ഭാ​വി​താ​ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
Wednesday, April 14, 2021 12:11 AM IST
അ​ങ്ങാ​ടി​പ്പു​റം: കാ​യി​ക മി​ക​വി​ലേ​ക്കു​യ​രാ​ൻ പു​തു​നാ​ന്പു​ക​ൾ​ക്ക് ക​ള​മൊ​രു​ക്കി പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി. ക​ളി​ക്ക​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ച് കു​ട്ടി​ത്താ​ര​ങ്ങ​ൾ. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ കാ​യി​ക​പ​രി​ശീ​ല​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 120 വി​ദ്യാ​ർ​ഥി​ക​ൾ. സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മൈ​താ​ന​ത്തു ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ഒ​ന്നാം​ക്ലാ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ളാ​ണ് വി​ദ​ഗ്ധ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്. പ​രി​യാ​പു​രം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ 6.30 മു​ത​ൽ 9.00 വ​രെ​യും വൈ​കി​ട്ട് നാ​ലു​മു​ത​ൽ ആ​റു​വ​രെ​യു​മാ​ണ് പ​രി​ശീ​ല​നം.​ര​ണ്ടു നേ​ര​വും ല​ഘു​ഭ​ക്ഷ​ണ​വും സം​ഘാ​ട​ക​സ​മി​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ അ​ത്‌ലറ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കു​ട്ടി​ത്താ​ര​ങ്ങ​ൾ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ക്യാ​ന്പി​ലെ​ത്തും. 2015ൽ ​ആ​രം​ഭി​ച്ച അ​ക്കാ​ഡ​മി​യു​ടെ പ​രി​ശീ​ല​ന​വേ​ദി​യി​ൽ നി​ന്നു 23 ദേ​ശീ​യ​താ​ര​ങ്ങ​ളെ​യും 411 സം​സ്ഥാ​ന​താ​ര​ങ്ങ​ളെ​യും സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി മു​ഖ്യ​പ​രി​ശീ​ല​ക​രാ​യ കെ.​എ​സ്.​സി​ബി​യും ജ​സ്റ്റി​ൻ ജോ​സും പ​റ​ഞ്ഞു. കാ​യി​ക​രം​ഗ​ത്ത് ക​രു​ത്തു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ലാ​ണ് അ​ക്കാ​ഡ​മി​യു​ടെ ല​ക്ഷ്യ​മെ​ന്നു സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മാ​നേ​ജ​രും അ​ക്കാ​ഡ​മി ചെ​യ​ർ​മാ​നു​മാ​യ ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ പ​റ​ഞ്ഞു. ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, സ​ന്തോ​ഷ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പി.​സി.​ഡൊ​മി​നി​ക്, സാ​ബു കാ​ലാ​യി​ൽ, ലി​ജോ അ​യ്മ​ന​ത്ത്, സേ​വ്യ​ർ മു​ട്ട​ത്ത്, അ​നി​ൽ പു​തു​പ്പ​റ​ന്പി​ൽ, ജെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​ഞ്ജു കൂ​ത്ര​പ്പ​ള്ളി, എം.​റി​മ്മി​രാ​ജ്, റെ​ജി പാ​ണം​പ​റ​ന്പി​ൽ, ജോ​സ് കൊ​ല്ല​റേ​ട്ട്, ആ​ഷ്ലി കൊ​ല്ല​റു​കു​ന്നേ​ൽ, ഷി​ജി കോ​ളേ​രി, ആ​ദ​ർ​ശ് അ​ത്തി​നി​ൽ​ക്കു​ന്ന​തി​ൽ, സു​മ ജോ​സ​ഫ്, നി​ഷ വ​ട്ട​ക്കു​ടി​യി​ൽ, ശ്രീ​ജ ജോ​സ​ഫ്, സ​ജി പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക​സ​മി​തി ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു. മേ​യ് 25 വ​രെ ക്യാ​ന്പ് തു​ട​രും.
താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​നി​യും ക്യാ​ന്പി​ൽ ചേ​രാം. 10, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷ​യ്ക്കു ശേ​ഷം പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍:9400108556, 9446138611.