ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​തി​ൽ ഷൗ​ക്ക​ത്തി​നു അ​സം​തൃ​പ്തി
Friday, April 16, 2021 12:55 AM IST
നി​ല​ന്പൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​യ​തി​ലെ അ​സം​തൃ​പ്തി തു​റ​ന്നു പ​റ​ഞ്ഞ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. പ​ദ​വി​ക​ൾ​ക്കു വേ​ണ്ടി​യും അ​ധി​കാ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി​യും കോ​ണ്‍​ഗ്ര​സി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ പ​ണ​യം വ​യ്ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും ഷൗ​ക്ക​ത്ത് വെ​ളി​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി​യു​ടെ താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി 20 ദി​വ​സ​ത്തേ​ക്കാ​ണെ​ന്നു അ​റി​ഞ്ഞി​രു​ന്നി​ല്ല. കെ​പി​സി​സി​യു​ടെ ചി​ല ഉ​ന്ന​ത നേ​താ​ക്ക​ൾ ന​ൽ​കി​യ ഉ​റ​പ്പി​നു ക​ട​ക​വി​രു​ദ്ധ​മാ​ണി​ത്. കോ​ണ്‍​ഗ്ര​സി​ന​ക​ത്ത് മ​തേ​ത​ര​ത്വം കു​റ​ഞ്ഞു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
കെ​പി​സി​സി​യു​ടെ​യോ ഡി​സി​സി​യു​ടേ​യോ ഭാ​ര​വാ​ഹി​യ​ല്ലാ​ത്ത ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നു കാ​ലാ​വ​ധി പ​റ​യാ​തെ​യാ​യി​രു​ന്നു ചു​മ​ത​ല ന​ൽ​കി​യ​ത്. ഇ​തു പെ​ട്ടെ​ന്ന് മാ​റ്റാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്നു അ​റി​യി​ച്ചി​ല്ലെ​ന്ന് ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.
മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​നു സീ​റ്റു​ക​ൾ കൂ​ടു​ത​ൽ നേ​ടാ​നാ​കും. നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​വി. പ്ര​കാ​ശ് എ​ണ്ണാ​യി​ര​ത്തി​ൽ കു​റ​യാ​ത്ത വോ​ട്ട് നേ​ടി വി​ജ​യി​ക്കു​മെ​ന്നും ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഫ്സ്ബേു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു.