മൈ​ലാ​ടും​പൊ​ട്ടി ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Sunday, April 18, 2021 11:10 PM IST
എ​ട​ക്ക​ര: മൈ​ലാ​ടും​പൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളിനു സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. ബ​ത്തേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റി​യ​ൻ കീ​പ്പ​ള്ളി​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​സ്ക​റി​യ മ​ണ്‍​പു​ര​യ്ക്കാ​മ​ണ്ണി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റു ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മോ​ണ്‍. സെ​ബാ​സ്റ്റി​യ​ൻ കീ​പ്പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് 25 വ​രെ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ മേ​ഖ​ല​യി​ലെ വൈ​ദീ​ക​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ക്കും. സ​മാ​പ​ന ച​ട​ങ്ങു​ക​ൾ പു​ത്തൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചി​ന് ന​ട​ക്കും.