ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി​യ​തി​ൽ കോ​ണ്‍​ഗ്ര​സി​ൽ അ​മ​ർ​ഷം
Sunday, April 18, 2021 11:12 PM IST
ക​രു​വാ​ര​കു​ണ്ട്: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തു നി​ന്നു നീ​ക്കം ചെ​യ്ത​തി​നെ​തി​രെ ജി​ല്ല​യി​ൽ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു വേ​ണ്ടി ജ​ന​വി​ധി തേ​ടി​യ വി.​വി.പ്ര​കാ​ശാ​യി​രു​ന്നു നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് ത​ൽ​സ്ഥാ​നം അ​ദ്ദേ​ഹ​ത്തെ കൊ​ണ്ട് രാ​ജി​വ​യ്പ്പി​ക്കു​ക​യും നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫി​നു വേ​ണ്ടി കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ന്പാ​ണ് ഈ ​ഒ​ഴി​വി​ലേ​ക്കു ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നു കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ​ത്.
എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തെ​ത്തി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ത​ൽസ്ഥാ​ന​ത്തു നി​ന്നു മാ​റ്റി വീ​ണ്ടും വി.​വി പ്ര​കാ​ശി​നു ത​ന്നെ പ്ര​സി​ഡ​ന്‍റു സ്ഥാ​നം ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ രാ​ഷ്ട്രീ​യ​മാ​യി ഒ​തു​ക്കാ​നാ​ണെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം. ജി​ല്ല​യി​ൽ നി​ർ​ജീ​വ​മാ​യ അ​വ​സ്ഥ​യി​ൽ നി​ന്നു കോ​ണ്‍​ഗ്ര​സി​നെ കൈ​പി​ടി​ച്ചു​ണ​ർ​ത്താ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നാ​കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നു നി​ല​ന്പൂ​ർ സീ​റ്റ് ന​ൽ​കാ​തി​രു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ടു​ത്ത തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ട​പ്പ​റ്റ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി പി. ​തോ​മ​സ്, വി.​ഷൗ​ക്ക​ത്ത​ലി, അ​ബ്ബാ​സ് ത​യ്യി​ൽ, ഹ​മീ​ദ് കു​ണ്ടി​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും നൂ​റു​ക്ക​ണ​ക്കി​ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സം​യു​ക്ത​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു ക​ത്തി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്.