പെൻഷനേഴ്സ് യൂണിയൻ അ​നു​സ്മ​രി​ച്ചു
Tuesday, April 20, 2021 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ളം സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ബ്ലോ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റും മൂ​ർ​ക്ക​നാ​ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​വി.യോ​ഹ​ന്നാ​ൻ മാ​സ്റ്റ​ർ, ദീ​ർ​ഘ​കാ​ലം അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി. ​നാ​രാ​യ​ണ​ ത​ര​ക​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രെ ബ്ലോ​ക്ക് സ​മ്മേ​ള​നം അ​നു​സ്മ​രി​ച്ചു.
സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ര​ക്ഷാ​ധി​കാ​രി​യു​മാ​യ കെ.സു​ബ്ര​ഹ്മ​ണ്യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.അ​ബ്ദു​ൾ ല​ത്തീ​ഫ് സ്വാ​ഗ​ത​വും പി.​ക​മ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

ത​മി​ഴ് മോ​ഷ​ണ
സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​ക്ക​ൽ : ത​മി​ഴ്നാ​ട്ടി​ൽ മോ​ഷ​ണം തൊ​ഴി​ലാ​ക്കി​യ സം​ഘ​ത്തി​ലെ ര​ണ്ടു സ്ത്രീ​ക​ളെ കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി​യി​ൽ തൊ​ണ്ടി മു​ത​ലു​മാ​യി കോ​ട്ട​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ധ​ർ​മ​പു​രി സ്വ​ദേ​ശി​ക​ളാ​യ പാ​ർ​വ​തി (46), ന​ന്ദി​നി സം​ഗീ​ത (45) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ മു​ത​ലുമാ​യി ഇ​വ​ർ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
ര​ണ്ട​ത്താ​ണി​യി​ൽ നി​ന്നു ച​ങ്കു​വെ​ട്ടി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ പ​റ​ന്പി​ല​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​ഴ്സ് മോ​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ച​ങ്കു​വെ​ട്ടി​യി​ൽ വ​ച്ചു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.