കെഎ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ ഇ​ടി​വ്
Tuesday, April 20, 2021 12:16 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു കെഎ​സ്ആ​ർ​ടി​സി​യു​ടെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ പ്ര​തി​ദി​നം 90,000 രൂ​പ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.
കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​രെ ബ​സി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ല​ക്കി​യ​തും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തു​മാ​ണ് കെഎ​സ്ആ​ർ​ടി​സി​ക്ക് വ​ലി​യ തോ​തി​ൽ വ​രു​മാ​ന​ത്തി​ൽ ഇ​ടി​വ് വ​രാ​ൻ കാ​ര​ണം.
നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു 11 സാ​ധാ​ര​ണ (ഓ​ർ​ഡി​ന​റി) സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ 25 സ​ർ​വീ​സു​ക​ളാ​ണ് നി​ല​വി​ൽ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണം വ​രും മു​ന്പ് പ്ര​തി​ദി​നം 3.50 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം.
അ​ത് 2.60 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ നാ​സ​ർ പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​ധാ​ര​ണ ബ​സു​ക​ൾ​ക്കാ​ണ് വ​ലി​യ​തോ​തി​ൽ വ​രു​മാ​നം കു​റ​ഞ്ഞ​ത്. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ലും വ​രു​മാ​നം കു​റ​വാ​ണെ​ങ്കി​ലും സാ​ധാ​ര​ണ ബ​സു​ക​ളെ അ​പേ​ക്ഷി​ച്ച് അ​ത്ര കു​റ​വി​ല്ല.
വ​രും ദി​വ​സ​ങ്ങ​ളി​ലും വ​രു​മാ​നം കു​റ​യാ​നാ​ണ് സാ​ധ്യ​യെ​ന്നാ​ണ് അ​ധികൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. 2020 മാ​ർ​ച്ചി​ൽ പ്ര​തി​ദി​നം 34 സ​ർ​വീ​സു​ക​ളി​ൽ നി​ന്നാ​യി 4.25 ല​ക്ഷം രൂ​പ വ​രെ ക​ള​ക്ഷ​ൻ ല​ഭി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് ലോ​ക്ക്്ഡൗ​ണ്‍ വ​ന്ന​ത്.
പീ​ന്നീ​ട് ലോ​ക്ക്്ഡൗ​ണ്‍ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച​പ്പോ​ൾ പ്ര​തി​ദി​നം 75000 രൂ​പ വ​രെ​യാ​യി കു​റ​ഞ്ഞ​താ​ണ് 3.50 ല​ക്ഷം രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്ന​ത്.
വീ​ണ്ടും കോ​വി​ഡ് വി​ല്ല​നാ​കു​ന്പോ​ൾ അ​ത് കെഎ​സ്ആ​ർ​ടി​സി​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.