കോ​വി​ഡ് പ​ശ്ചാത്ത​ല​ത്തി​ൽ റ​ബ​ർ, നാ​ളി​കേ​രം വി​ല​യി​ടി​യു​ന്നു
Tuesday, April 20, 2021 12:16 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ബ​ർ, നാ​ളി​കേ​രം എ​ന്നി​വ​യു​ടെ വി​ല ഇ​ടി​യു​ന്ന​ത്
ക​ർ​ഷക​രെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു. റ​ബ​ർ വി​ല ഇ​ടി​ക്കാ​ൻ ട​യ​ർ ക​ന്പ​നി​ക​ൾ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​വു​ക​യാ​ണ്. റ​ബ​ർ വ​ര​വ് കു​റ​യു​ക​യും ഉ​പ​യോ​ഗം കൂ​ടു​ക​യും ചെ​യ്തി​ട്ടും ട​യ​ർ ക​ന്പ​നി​ക​ൾ വി​ല ഇ​ടി​ക്കു​ക​യാ​ണ്. നാ​ലാം ത​രം റ​ബ​റി​ന് കി​ലോ​ക്ക് 175 രൂ​പ വ​രെ ല​ഭി​ച്ച സ്ഥാ​ന​ത്ത് ക​ർ​ഷ​ക​ർ​ക്ക് നി​ല​വി​ൽ 161 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.
വ്യാ​പാ​രി​ക​ളി​ൽ നി​ന്നു 165 മു​ത​ൽ 166 രൂ​പ​ക്ക് വ​രെ​യാ​ണ് ട​യ​ർ ക​ന്പ​നി​ക​ൾ നി​ല​വി​ൽ റ​ബ​ർ സം​ഭ​രി​ക്കു​ന്ന​ത്. വേ​ന​ലി​നെ തു​ട​ർ​ന്ന് ടാ​പ്പിം​ഗ് നി​ർ​ത്തി​യി​ട്ട റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് പു​ന:​രാം​ഭി​ച്ചി​ട്ടി​ല്ല.
അ​തി​നാ​ൽ​ത്ത​ന്നെ റ​ബ​ർ വ​ര​വ് കു​റ​വു​മാ​ണ്. ആ​വ​ശ്യ​ത്തി​ന് റ​ബ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ട​യ​ർ ക​ന്പ​നി​ക​ൾ വ​ലി​യ തോ​തി​ൽ റ​ബ​ർ വാ​ങ്ങി​ക്കൂ​ട്ടു​ന്നു​ണ്ട്. റ​ബ​ർ ബോ​ർ​ഡി​ന്‍റെ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.
നാ​ളി​കേ​ര വി​പ​ണി​യി​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ ഫ​ലം ക​ണ്ടു​തു​ട​ങ്ങി. കി​ലോ​ക്ക് 42 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്ന നാ​ളി​കേ​ര​ത്തി​ന് നി​ല​വി​ൽ 34 മു​ത​ൽ 35 രൂ​പ വ​രെ​യാ​ണ് കി​ട്ടു​ന്ന​ത്. ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​ണ് റ​ബ​റും നാ​ളി​കേ​ര​വും.
നി​ല​ന്പൂ​ർ, ഏ​റ​നാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, കാ​ളി​കാ​വ്, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​ണ് പ്ര​ധാ​ന​മാ​യും റ​ബ​ർ കൃ​ഷി​യു​ള്ള​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ളി​കേ​ര​മാ​ണ് പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം. റ​ബ​റി​നും നാ​ളി​കേ​ര​ത്തി​നും ഒ​രേ പോ​ലെ വി​ല ഇ​ടി​യു​ന്ന​ത് ജി​ല്ല​യു​ടെ കാ​ർ​ഷി​ക-​സാ​ന്പ​ത്തി​ക സ്ഥി​തി​യെ കാ​ര്യ​മാ​യി ബാ​ധി​ക്കും.