ഫെ​സി​ലി​റ്റേ​റ്റ​ർ നി​യ​മ​നം
Tuesday, April 20, 2021 12:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ, എ​ട​വ​ണ്ണ, പെ​രി​ന്ത​ൽ​മ​ണ്ണ (പൂ​ക്കോ​ട്ടും​പാ​ടം) ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ മൂ​ന്ന് സ​ഹാ​യി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു ഫെ​സി​ലി​റ്റേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തി​ന് പ്ല​സ്ടു​വും ഡി​സി​എ​യും യോ​ഗ്യ​ത​യു​ള​ള പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സ്ഥാ​പ​ന​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള കോ​ള​നി​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​വ​ർ​ക്ക് 15,000 രൂ​പ പ്ര​തി​മാ​സം ഹോ​ണ​റേ​റി​യം ല​ഭി​ക്കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ലോ, നി​ല​ന്പൂ​ർ ഐ​ടി​ഡി പ്രോജ​ക്ട് ഓ​ഫീ​സി​ലോ മേ​യ് മൂ​ന്ന് വ​രെ ന​ൽ​കാം. ഫോ​ണ്‍: 9496070368, 9496070369, 9496070400.