മ​ല​പ്പു​റ​ത്തു 1,661 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Tuesday, April 20, 2021 12:18 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,661 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ 1,615 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഉ​റ​വി​ട​മ​റി​യാ​തെ 43 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശരാ​ജ്യ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​തോ​ടൊ​പ്പം രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 169 പേ​ർ രോ​ഗ മു​ക്ത​രാ​യ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,25,542 ആ​യി. ജി​ല്ല​യി​ൽ 24,896 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 9,283 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 294 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 179 പേ​രും 165 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.
കോ​വി​ഡ് സ​മൂ​ഹവ്യാ​പ​നം ത​ട​യാ​ൻ കൃ​ത്യ​മാ​യ ആ​രോ​ഗ്യ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പൊ​തു​സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ കോ​വി​ഡ് ബാ​ധ ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​തെ​ന്നും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഫോ​ണ്‍: 0483 2737858, 2737857, 2733251, 2733252, 2733253.