സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാരെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന്
Tuesday, April 20, 2021 12:18 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹി​ക പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്ത സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി. നി​ല​ന്പൂ​ർ കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹി​ക​പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി ക​മ്മീ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ല. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക​മ്മീ​ഷ​നു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ പോ​ലും എ​ത്തി​പ്പെ​ടാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത സ്ഥ​ല​ത്ത് കാ​ൽ​ന​ട​യാ​യി കാ​ലാ​വ​സ്ഥ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് പെ​ൻ​ഷ​നു​ക​ൾ കൃ​ത്യ​മാ​യി എ​ത്തി​ച്ച​വ​രാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ.
വേ​ത​നം മു​ട​ക്കം കൂ​ടാ​തെ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ അ​നീ​ഷ് കാ​റ്റാ​ടി, വി​ൽ​ബി ജോ​ർ​ജ്, ഷി​യാ​ജ് മ​ണി​മൂ​ളി, ഷാ​ജി ചു​ങ്ക​ത്ത​റ, ബി​പി​ൻ വാ​ണി​യ​ന്പ​ലം, ഷീ​ബ പൂ​ഴി​ക്കു​ത്ത്, പ്ര​ശാ​ന്ത്, സി​ന്ധു ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.