കോ​വി​ഡ് പ്ര​തി​രോ​ധം: ‘കി​ല’ പ​രി​ശീ​ല​നം ന​ട​ത്തി
Tuesday, April 20, 2021 12:18 AM IST
നി​ല​ന്പൂ​ർ:​ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, റാ​പ്പി​ഡ് റ​സ്പോ​ണ്‍​സ് ടീം, ​വാ​ർ​ഡ് സ​മി​തി അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് പ്ര​തി​രോ​ധ ഏ​കോ​പ​ന ചു​മ​ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ്. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് കു​റ്റ​മ​റ്റ​താ​ക്കി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക​യു​മാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി മു​ര​ളി​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ദേ​വ​ദാ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.