ടോ​ക്ക​ണ്‍ ന​ൽ​കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ടു
Tuesday, April 20, 2021 12:18 AM IST
എ​ട​ക്ക​ര: ടോ​ക്ക​ണ്‍ കൊ​ടു​ക്കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നെ​ത്തി​യ ആ​ൾ ഡോ​ക്ട​മാ​ര​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പൂ​ട്ടി​യി​ട്ടു. ക​രു​നെ​ച്ചി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.
നൂ​റു ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള വാ​ക്സി​ൻ മാ​ത്ര​മാ​ണ് തി​ങ്ക​ളാ​ഴ്ച പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ച​ത്. രാ​വി​ലെ ഏ​ഴു മ​ണി​മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​യി ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. പ​ത്തു മ​ണി​യാ​യ​പ്പോ​ഴേ​ക്കും മു​ന്നൂ​റി​ന​ടു​ത്ത് ആ​ളു​ക​ളാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​നെ​ത്തി​യ​ത്. ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് ടോ​ക്ക​ണ്‍ ന​ൽ​കാ​ൻ ആ​രം​ഭി​ച്ച​ത്. ആ​ളു​ക​ളു​ടെ തി​ക്കും തി​ര​ക്കും കാ​ര​ണം ടോ​ക്ക​ണ്‍ കൃ​ത്യ​മാ​യി കൊ​ടു​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. നൂ​റു ടോ​ക്ക​ണ്‍ മാ​ത്ര​മേ ഉ​ള്ളു​വെ​ന്ന് ജീ​വ​ന​ക്കാ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്.
എ​ന്നാ​ൽ എ​ഴു​പ​ത്തി​യ​ഞ്ച് ടോ​ക്ക​ണു​ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ടോ​ക്ക​ണ്‍ ല​ഭി​ക്കാ​ത്ത ഒ​രാ​ൾ ക്ഷു​ഭി​ത​നാ​യി ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ത​ന്നെ പൂ​ട്ടി​യ വാ​തി​ൽ തു​റ​ക്കു​ക​യും ചെ​യ്തു. ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് എ​ട​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും കൂ​ടി​നി​ന്ന​വ​രെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.
വാ​ക്സി​നേ​ഷ​നെ​ടു​ക്കാ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി​യ​ത്. വാ​ക്സി​ൻ ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.
ചു​ങ്ക​ത്ത​റ ബ്ലോ​ക്കി​ൽ എ​ട​ക്ക​ര, അ​മ​ര​ന്പ​ലം, ചാ​ലി​യാ​ർ എ​ന്നീ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് തി​ങ്ക​ളാ​ഴ്ച നാ​മ​മാ​ത്ര​മാ​യ വാ​ക്സി​ൻ ല​ഭി​ച്ച​ത്. ഇ​തും തി​ര​ക്കി​ന് കാ​ര​ണ​മാ​യി. പ​ല​യി​ട​ത്തും ക്യാ​ന്പു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണം വ​ള​രെ കു​റ​വാ​യി​രു​ന്നു.
എ​ന്നാ​ൽ വാ​ക്സി​ൻ ക്ഷാ​മം വ​ന്ന​തോ​ടെ ഒ​രാ​ഴ്ച​യാ​യി ക​രു​നെ​ച്ചി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വ​ൻ തി​ര​ക്കാ​ണ്. ആ​രോ​ഗ്യ്ര പ​വ​ർ​ത്ത​ക​രെ പൂ​ട്ടി​യി​ട്ട ആ​ൾ​ക്കെ​തി​രെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജാ​ബി​ദ് എ​ട​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.